വായന ദിനം 📖
വായനദിനം2025 RVTC VALAKOM വിവിധ പരിപാടികളോടെ ആചരിച്ചു RVTC principal Dr. Rani mam ഉദ്ഘാടനം നിർവഹിച്ചു.വായനയുടെ മഹത്വം തിരിച്ചറിയാനും വായനാശീലങ്ങൾ വളർത്താനും പ്രോത്സാഹിപ്പിക്കാനുമായി വായന ദിനം ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വിവിധ വായനാപരിപാടികളിൽ സജീവമായി പങ്കെടുത്തു. പുസ്തകപ്രദർശനങ്ങൾ, വായനാ മത്സരങ്ങൾ, പ്രസംഗങ്ങൾ, കവിതാ വചനങ്ങൾ തുടങ്ങിയവ ദിനാഘോഷത്തിന്റെ ഭാഗമായിരുന്നു. പുസ്തകത്തിന്റെ മഹത്വം ചൂണ്ടിക്കാട്ടി അധ്യാപകരും അതിഥികളും വിദ്യാർത്ഥികളെ വായനയിലേക്കു പ്രേരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തി. ആകെ ദൃശ്യമായി, അറിവിന്റെ ലോകത്തേക്ക് പ്രവേശിപ്പിക്കുന്ന ശീലമായി വായനയെ വിദ്യാർത്ഥികൾ ഏറ്റെടുക്കാൻ ഈ ദിനാഘോഷം ഏറെ സഹായകമായി.